Wednesday, February 22, 2012

ഇവനാണ് പഴം ചുട്ടുവാന്‍ ഉപയോഗിക്കുന്ന യന്തെരിന്‍!

ഇവനാണ് പഴം ചുട്ടുവാന്‍ ഉപയോഗിക്കുന്ന യന്തെരിന്‍



ഇരുമ്പ് തകിട് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്  ,  നേന്ത്രപ്പഴം  ( തൃശ്ശൂര്‍ ഭാഷയാ ...) വാഴയിലയില്‍ പൊതിഞ്ഞു ഇതിനുള്ളില്‍ വച്ച് കനലില്‍ ഇത് ഇട്ടാണ് പഴം ചുട്ടു എടുക്കുന്നത് ..  കൈ പൊള്ളാത്തിരിക്കാന്‍  ഒരുപിടുത്തവും  ഉണ്ട് , ചെറിയ കുട്ടികള്‍ക്ക് പഴം   ചുട്ടു കൊടുക്കുക ഒരു പതിവാണ് , ഇതില്‍ ചുട്ടത് കഴിക്കാന്‍ വലിയവര്‍ക്കും വല്യഷ്ട്ടം തന്നെയാ,  

Monday, May 9, 2011

ഇവര്‍ എന്‍റെ അടുക്കളയിലെ കുട്ടുകാരാ...!!!!

എന്താണിത് ?എന്തിനു ഉപയോഗിക്കുന്നു ?എന്ത് കൊണ്ടാണ് നിര്‍മിക്കുന്നത് ? ഉത്തരം പറയാമോ ?ദോശക്കല്ല്  
ഉള്ളിത്തീയലിന്‍റെ  രുചി  ഒന്ന് വേറെ തന്നെ  
അവിയല്‍ചട്ടി ,

 പുളിശ്ശേരി  വെയ്ക്കാന്‍ വേറെന്താ ഉള്ളത് ?
   ഇതില്‍ 10  ലിറ്റര്‍ സാമ്പാര്‍ വെയ്ക്കാം ,




  ഇവര്‍  എന്‍റെ അടുക്കളയിലെ കുട്ടുകാര്‍  , 




ഇത് ദോശക്കല്ല് .കരിങ്കല്ല് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് . "കല്‍ചട്ടി "എന്ന് പറയും ( സഞ്ജയന്‍ -കല്‍ചട്ടി സാമിയാര്‍ ആരെങ്കിലും ഓര്‍ക്കുന്നുവോ ഈ കഥ ? ) നമ്മുടെ പാരമ്പര്യ ത്തിന്‍റെ , ആരോഗ്യത്തിന്‍റെ  , കാവലാള്‍ ആയിരുന്നു ഇവ .ഇന്ന് നോണ്‍സ്റ്റിക് പാത്രങ്ങള്‍  ( അവയിലെ  കെമിക്കല്‍ കോംമ്പിനേഷന്‍  ) അര്‍ബുദ്ദത്തിനു കാരണമാകുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്ന ഈ കാലത്ത്  ഇവ നമ്മുടെ ജീവിതത്തിനു അമൃതിന്‍റെ ഫലം  നല്‍കുന്നു . മാഞ്ഞു പോയികൊണ്ടിരിക്കുന്ന  നമ്മുടെ നല്ല ആരോഗ്യശീലങ്ങളെ  തിരിച്ചു പിടിക്കാന്‍ ശ്രമിക്കാം ...ഒപ്പം പുതിയ രുചിയും ഇന്ധന ലാഭവും ...  

Sunday, May 8, 2011

ഒത്തുചേരാം നമുക്കിവിടെ.........

 
സംസ്കാര സമ്പന്നമായ ഒരു ജന സമുദായതിന്റ്റെ പാരമ്പര്യനിഷ്ഠമായ നിര്‍മിതിയുടെ സമഗ്രതയാണ് നാട്ടറിവ് .ലോകബോധവും ജ്ഞാനഅവസ്ഥയും മാറിമറിച്ച പുതിയ ആകാശത്തിനുകീഴില്‍ ആധുനിക യുക്തിയുടെ യാന്ത്രികവെളിച്ചത്തില്‍ മിഴിച്ചു നില്‍ക്കുന്നവര്‍ക്ക് വകതിരിവിന്റ്റെ വെളിച്ചം തേടുവാന്‍ .......... 
പഴജ്നനെന്നും അന്ധവിശ്വാസജഡിലമെന്നും യുക്തിഹീനമെന്നും വിളിച്ചു നമ്മളില്‍ നിന്നും പറിചെറിയപ്പെട്ട അറിവുകള്‍ ....
നമ്മുടെ സത്യവും സ്വത്വവുമായിരുന്നു എന്ന തിരിച്ചറിവിലേക്ക്‌....
.സ്വന്തം സ്വത്വത്തെ തേടി ......
 പങ്കു വെയ്ക്കാം , അറിവിന്‍റെ ഖനിയായ നാട്ടറിവുകളും ,ചിന്തകളും ,നാടന്‍ സാങ്കേതികവിദ്യയുടെതലയെടുപ്പ് വ്യക്തമാക്കുന്ന ഉത്പന്നങ്ങളെ അറിയാനും ,തിരിച്ചുപിടിക്കെണ്ടതും തിരിച്ചുപിടിക്കാന്‍ കഴിയാത്തതുമായ സ്വപ്നകളെയും ചിന്തകളെയും പങ്കു വെയ്ക്കാന്‍, ചര്‍ച്ച ചെയ്യാന്‍ നമുക്ക് ഇവിടെ ഒത്തുചേരാം......