Monday, May 9, 2011

ഇവര്‍ എന്‍റെ അടുക്കളയിലെ കുട്ടുകാരാ...!!!!

എന്താണിത് ?എന്തിനു ഉപയോഗിക്കുന്നു ?എന്ത് കൊണ്ടാണ് നിര്‍മിക്കുന്നത് ? ഉത്തരം പറയാമോ ?ദോശക്കല്ല്  
ഉള്ളിത്തീയലിന്‍റെ  രുചി  ഒന്ന് വേറെ തന്നെ  
അവിയല്‍ചട്ടി ,

 പുളിശ്ശേരി  വെയ്ക്കാന്‍ വേറെന്താ ഉള്ളത് ?
   ഇതില്‍ 10  ലിറ്റര്‍ സാമ്പാര്‍ വെയ്ക്കാം ,




  ഇവര്‍  എന്‍റെ അടുക്കളയിലെ കുട്ടുകാര്‍  , 




ഇത് ദോശക്കല്ല് .കരിങ്കല്ല് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് . "കല്‍ചട്ടി "എന്ന് പറയും ( സഞ്ജയന്‍ -കല്‍ചട്ടി സാമിയാര്‍ ആരെങ്കിലും ഓര്‍ക്കുന്നുവോ ഈ കഥ ? ) നമ്മുടെ പാരമ്പര്യ ത്തിന്‍റെ , ആരോഗ്യത്തിന്‍റെ  , കാവലാള്‍ ആയിരുന്നു ഇവ .ഇന്ന് നോണ്‍സ്റ്റിക് പാത്രങ്ങള്‍  ( അവയിലെ  കെമിക്കല്‍ കോംമ്പിനേഷന്‍  ) അര്‍ബുദ്ദത്തിനു കാരണമാകുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്ന ഈ കാലത്ത്  ഇവ നമ്മുടെ ജീവിതത്തിനു അമൃതിന്‍റെ ഫലം  നല്‍കുന്നു . മാഞ്ഞു പോയികൊണ്ടിരിക്കുന്ന  നമ്മുടെ നല്ല ആരോഗ്യശീലങ്ങളെ  തിരിച്ചു പിടിക്കാന്‍ ശ്രമിക്കാം ...ഒപ്പം പുതിയ രുചിയും ഇന്ധന ലാഭവും ...  

4 comments:

  1. നന്നായിട്ടുണ്ട്.
    കൂടുതൽ എഴുതൂ.
    അഭിനന്ദനങ്ങൾ!

    ReplyDelete
  2. ഈ കല്‍ചട്ടി യെവിടുന്ന് കിട്ടും.. ദോശകല്ല് എന്‍റെയടുത്തുണ്ട്...

    ReplyDelete
    Replies
    1. ഇതു ആലുവ ശിവരാത്രിയ്ക്ക് ആലുവ മണപ്പുറത്ത് നിന്നാണ് വാങ്ങിയത് , ഗുരുവായുരും ഇതു കണ്ടിട്ടുണ്ട്

      Delete
  3. പണ്ടൊക്കെ ശിവരാത്രി സമയത്ത് മണപ്പുറത്ത് ബലിയിടാൻ പോയാൽ മടങ്ങുമ്പോൾ മറക്കാതെ മേടിച്ചു കൊണ്ടുവരുന്ന സാധനങ്ങളിൽ ചിലതായിരുന്നു കൽചട്ടി, പുൽപായ, തഴപ്പായ തുടങ്ങിയവ.

    ReplyDelete