ഇതില്‍ 10 ലിറ്റര്‍ സാമ്പാര്‍ വെയ്ക്കാം ,
ഇവര്‍ എന്റെ അടുക്കളയിലെ കുട്ടുകാര്‍ ,
ഇത് ദോശക്കല്ല് .കരിങ്കല്ല് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് . "കല്‍ചട്ടി "എന്ന് പറയും ( സഞ്ജയന് -കല്‍ചട്ടി സാമിയാര് ആരെങ്കിലും ഓര്‍ക്കുന്നുവോ ഈ കഥ ? ) നമ്മുടെ പാരമ്പര്യ ത്തിന്റെ , ആരോഗ്യത്തിന്റെ , കാവലാള്‍ ആയിരുന്നു ഇവ .ഇന്ന് നോണ്‍സ്റ്റിക് പാത്രങ്ങള്‍ ( അവയിലെ കെമിക്കല്‍ കോംമ്പിനേഷന്‍ ) അര്‍ബുദ്ദത്തിനു കാരണമാകുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്ന ഈ കാലത്ത് ഇവ നമ്മുടെ ജീവിതത്തിനു അമൃതിന്റെ ഫലം നല്കുന്നു . മാഞ്ഞു പോയികൊണ്ടിരിക്കുന്ന നമ്മുടെ നല്ല ആരോഗ്യശീലങ്ങളെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കാം ...ഒപ്പം പുതിയ രുചിയും ഇന്ധന ലാഭവും ...
നന്നായിട്ടുണ്ട്.
ReplyDeleteകൂടുതൽ എഴുതൂ.
അഭിനന്ദനങ്ങൾ!
ഈ കല്‍ചട്ടി യെവിടുന്ന് കിട്ടും.. ദോശകല്ല് എന്റെയടുത്തുണ്ട്...
ReplyDeleteഇതു ആലുവ ശിവരാത്രിയ്ക്ക് ആലുവ മണപ്പുറത്ത് നിന്നാണ് വാങ്ങിയത് , ഗുരുവായുരും ഇതു കണ്ടിട്ടുണ്ട്
Deleteപണ്ടൊക്കെ ശിവരാത്രി സമയത്ത് മണപ്പുറത്ത് ബലിയിടാൻ പോയാൽ മടങ്ങുമ്പോൾ മറക്കാതെ മേടിച്ചു കൊണ്ടുവരുന്ന സാധനങ്ങളിൽ ചിലതായിരുന്നു കൽചട്ടി, പുൽപായ, തഴപ്പായ തുടങ്ങിയവ.
ReplyDelete